|    Aug 17 Thu, 2017 11:00 pm
FLASH NEWS

ബാലകൃഷ്ണന്റെ ദുരൂഹ മരണം: രാഷ്ട്രീയ-മാഫിയ ബന്ധം അന്വേഷിക്കണമെന്നു സിപിഎം

Published : 2nd August 2017 | Posted By: fsq

 

പയ്യന്നൂര്‍: തളിപ്പറമ്പ് സ്വദേശിയും സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന പുതുക്കുളങ്ങര ബാലകൃഷ്ണന്റെ ദുരൂഹമരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ-മാഫിയ ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന് സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിലെ ഉന്നത ബന്ധങ്ങളുള്ള മഹിളാ നേതാവും ഭര്‍ത്താവും നേതാവിന്റെ സഹോദരിയുമാണ്. ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹിയായ ഇവര്‍ ഐഎന്‍ടിയുസി ജില്ലാ ഭാരവാഹിയും മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗവുമാണ്. കഴിഞ്ഞ ഭരണകാലത്ത് ഉന്നതസ്വാധീനവും ഇവര്‍ക്കുണ്ടായിരുന്നു. ബാലകൃഷ്ണന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക