|    Aug 17 Thu, 2017 11:32 am
FLASH NEWS

ബാലകൃഷ്ണന്റെ ദുരൂഹമരണം : പ്രതികളെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്

Published : 5th August 2017 | Posted By: fsq

 

കണ്ണൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ മഹിളാ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകയും ഭര്‍ത്താവും വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കെ പ്രതികളെ തള്ളിപ്പറഞ്ഞ് നേതൃത്വം. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണ്. പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റും വ്യാജമായി ഉണ്ടാക്കിയതും ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്തതും അന്വേഷിക്കണം. പ്രതികള്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന ആരോപണം രാഷ്ട്രീയ ദുഷ്ടലാക്ക് ലക്ഷ്യമിട്ടുള്ളതാണ്. പാര്‍ട്ടിയുടെ പ്രാഥമികാംഗം പോലുമല്ലാത്ത വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രതികള്‍ക്ക് നിയമപരവും മറ്റുമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരുടെയും അഭിഭാഷകന്റെയും സംഘടനാ ബന്ധങ്ങള്‍ അന്വേഷിക്കുന്നത് നന്നായിരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായോ നേതാക്കളുമായോ പ്രതികള്‍ക്ക് യാതൊരു ബന്ധവുമില്ല. ഒരു മുന്‍സിപ്പാലിറ്റിയില്‍നിന്നു തന്നെ രണ്ടു റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും വില്ലേജ് ഓഫിസര്‍മാര്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനു വേണ്ടി സഹായം ചെയ്തതും ഗസറ്റഡ് ഉദ്യോഗസ്ഥന്റെ അറ്റസ്‌റ്റേഷന്‍ സഹായവും ഉള്‍പ്പെടെ അന്വേഷിച്ചാല്‍ ഉദ്യോഗസ്ഥ-മാഫിയ സ്വാധീനകേന്ദ്രങ്ങള്‍ വ്യക്തമാവുമെന്നും പാച്ചേനി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക