|    Aug 21 Mon, 2017 9:33 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ ബോക്‌സിങില്‍ കേരളവും ഇടിക്കൂട്ടിലേക്ക്

Published : 4th August 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യന്‍ ബോക്‌സിങ് പ്രൊഫഷനല്‍ ലീഗ് (ഐ ബി പി എല്‍ ) സംഘടിപ്പിക്കുന്ന ‘ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ’ ഡബിള്‍ ടൈറ്റിലില്‍ കേരളവും  ഇത്തവണ മാറ്റുരയ്ക്കും. നാളെ മുംബൈയില്‍ നടക്കുന്ന ബോക്‌സിങ് ഫൈറ്റില്‍ കേരള പ്രഫഷണല്‍ ബോക്‌സിങ് കൗണ്‍സിലും (കെപിബിസി ) കൊച്ചിയിലെ ടൈറ്റില്‍ ബോക്‌സിങ് ക്ലബുമാണ് പങ്കാളികളാവുന്നത്. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു അസോസിയേഷന്‍ പ്രഫഷണല്‍ ബോക്‌സിങ് മല്‍സരത്തിന്റെ ഭാഗമാകുന്നതെന്ന് കെ പി ബി സി സെക്രട്ടറിയും മുന്‍ മിസ്റ്റര്‍ ഇന്ത്യയും ടൈറ്റില്‍ ബോക്‌സിങ് ക്ലബ് ഡയറക്ടറുമായ കെ എസ് വിനോദ് പറഞ്ഞു. ദുബായില്‍ നിന്നുള്ള രാജ്യാന്തര ബോക്‌സിങ് താരം ലാറി അബാറയെയാണ് കേരള ക്ലബുകള്‍ക്ക് വേണ്ടി റിങിലിറങ്ങുന്നത്. അസദ് ആസിഫ് ഖാന്‍ ആണ് ലാറിയുടെ എതിരാളി. സൂപ്പര്‍ ബാന്റം വെയിറ്റ് 4 റൗണ്ട് കോണ്ടെസ്റ്റ് വിഭാഗത്തിലാണ് ലാറ അബാറ മാറ്റുരയ്ക്കുന്നത്. ഇന്ത്യയിലെ ഏക പ്രഫഷണല്‍ ബോക്‌സറായ വിജേന്ദറും റിങിലെത്തുന്നതോടെ രാജ്യത്തിന്റെ ആകെ ശ്രദ്ധനേടിയ ടൂര്‍ണമെന്റിലെ കേരള സാന്നിധ്യം വരുംകാലത്ത് സംസ്ഥാന ബോക്‌സിങ് മേഖലയ്ക്ക് ഗുണകരമാകുമെന്ന് കെ പി ബി സി പ്രസിഡന്റും സിയാല്‍ ഡയറക്ടറുമായ എന്‍ വി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍ (ഡബഌു ബി ഒ) ലൈസന്‍സുള്ള സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് ക്ലബാണ് ടൈറ്റില്‍ ബോക്‌സിങ് ക്ലബ് എന്ന് കെ പി ബി സി ട്രഷറര്‍ അഡ്വ. കെ വി സാബു അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക