|    Jan 24 Tue, 2017 2:30 am

ബാറ്റണ്‍ റൂഗില്‍ വെടിവയ്പ്; മൂന്നു പോലിസുകാര്‍ കൊല്ലപ്പെട്ടു

Published : 18th July 2016 | Posted By: SMR

വാഷിങ്ടണ്‍: ലൂസിയാനയിലെ ബാറ്റണ്‍ റൂഗില്‍ വെടിവയ്പില്‍ മൂന്നു പോലിസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ബാറ്റണ്‍ റൂഗ് പോലിസ് ആസ്ഥാനത്തിനു ഒരു മൈല്‍ അകലെയായിരുന്നു ആക്രമണം. ആക്രമികളിലൊരാള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ആക്രമണസാധ്യത കണക്കിലെടുത്ത് ബാറ്റണ്‍ റുഗ് പോലി സ് ആസ്ഥാനത്തിനു സമീപത്തെ താമസക്കോരോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. പരിക്കേറ്റ പേലിസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പോലിസ് വെടിവയ്പില്‍ കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഡള്ളാസില്‍ കറുത്ത വര്‍ഗക്കാരനായ വിമുക്തഭടന്‍ അഞ്ചു പോലിസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക