|    Jul 22 Sun, 2018 10:21 am
FLASH NEWS

ബാറുടമയെ തോക്ക് ചൂണ്ടി മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതി അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

കുമ്പള: ബാറുടമയുടെ വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഒരു കോടി രൂപ ആവശ്യപ്പെട്ട മംഗളൂരുവിലെ അധോലോക നായകന്‍ കലി യോഗേഷിന്റെ കൂട്ടാളിയും നിരവധി കേസുകളില്‍ പ്രതിയുമായ യുവാവിനെ അറസ്റ്റു ചെയ്തു. പെര്‍മുദെ പള്ളം ഹൗസില്‍ യൂസുഫ് നൗഷാദ് എന്ന മൊയ്ഞ്ഞി (25)യെയാണ് കുമ്പള സിഐ അറസ്റ്റു ചെയ്തത്.കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് മംഗളൂരുവിലെ മദ്യവ്യാപാരിയായ ഉപ്പള മുട്ടംഗേറ്റിന് സമീപത്തെ ശ്രീധര ഷെട്ടിയുടെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറി തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിനു മുന്നിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഏതാനും പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് മഞ്ചേശ്വരത്ത് നിന്നു 85 കിലോ കഞ്ചാവ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കാസര്‍കോട് ജാല്‍സൂര്‍ ജങ്ഷനില്‍ സ്വര്‍ണ വ്യാപാരിയെ അക്രമിച്ച് ഒരു കിലോ സ്വര്‍ണം തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss