|    Jul 28 Fri, 2017 6:24 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാറുകള്‍ പൂട്ടിയശേഷം മദ്യവില്‍പന കുറഞ്ഞു: മന്ത്രി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയ ശേഷം മദ്യവില്‍പന കുറഞ്ഞതായി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. 2014-16 കാലയളവില്‍ ബിവറേജസ് കോര്‍പറേഷന്റെ വില്‍പനയില്‍ ഒമ്പതു ശതമാനം കുറവുണ്ടായി. ഇതേസമയം ബിയര്‍ വില്‍പന 61 ശതമാനം വര്‍ധിച്ചു. പുതിയ മദ്യനയം നടപ്പായശേഷം സംസ്ഥാനത്തു മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വ്യാപനം വര്‍ധിച്ചു.
സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറഞ്ഞതും ഉപയോഗിക്കാന്‍ സ്ഥലസൗകര്യം ഇല്ലാതായതും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നതിനു കാരണമായി. വിദ്യാലയങ്ങള്‍ക്കു സമീപം ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടു 2011-16ലെ കാലയളവില്‍ എക്‌സൈസ് വകുപ്പില്‍ 4,536 കേസും ആഭ്യന്തരവകുപ്പില്‍ 14,864 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ ജില്ലയിലാണ്- 1,987 കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക