|    Jul 22 Sun, 2018 11:52 pm
FLASH NEWS

ബാറുകള്‍ തുറന്നപ്പോള്‍ വ്യാജമദ്യത്തിന്റെ ലഭ്യത കുറഞ്ഞു: ഋഷിരാജ് സിങ്

Published : 29th September 2017 | Posted By: fsq

 

അടിമാലി: മദ്യ നിരോധന സമയത്ത് വ്യാജമദ്യത്തിന്റെ ലഭ്യത സംസ്ഥാനത്ത് വളരെ കൂടുതലായിരുന്നെന്നും പുതിയതായി ബാറുകള്‍ തുറന്നശേഷം വ്യാജമദ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടുന്നെും സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. മദ്യം ലഭിച്ചില്ലെങ്കില്‍ ആളുകള്‍ സ്വയം ഉണ്ടാക്കികഴിക്കുമെന്നിരിക്കെ മദ്യ നിരോധനം കൊണ്ട് എന്ത് അര്‍ത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍സെക്കറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ട് സംസ്ഥാന എക്‌സൈസ് വകുപ്പും അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് സംസ്ഥാനത്തെ മദ്യ നിരോധനം വേത്ര ഗുണം ചെയ്തില്ലെന്ന കാര്യം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വ്യക്തമാക്കിയത്.മദ്യ നിരോധനസമയത്ത് വ്യാജമദ്യത്തിന്റെ ലഭ്യത വളരെ കൂടുതലായിരുന്നെന്നും മൂന്നരലക്ഷം ലിറ്റര്‍ കോടയാണ് ഈ കാലയളവില്‍ പിടിച്ചെടുത്തതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.  പിന്നെ മദ്യ നിരോധനം കൊണ്ട് എന്ത് അര്‍ത്ഥമാണുള്ളതെന്നും എക്‌സൈസ് കമ്മീഷണര്‍ ചോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss