|    Jul 21 Sat, 2018 1:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാറുകളുടെ ദൂരപരിധി : കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യവ്യാപന നയത്തിനെതിരേ സെക്രട്ടേറിയറ്റിന് മുന്നിലും കലക്ടറേറ്റുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയും ദേശീയ സംസ്ഥാന പാതകളെ തരംതാഴ്ത്തി കോര്‍പറേഷന്‍, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിച്ച നടപടി. ഓണക്കാലത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ചുകിലോ ഭക്ഷ്യധാന്യവും ഒരുകിലോ പഞ്ചസാരയും നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചു. പാവപ്പെട്ടവര്‍ക്ക് സൗജന്യ ഓണക്കിറ്റും നല്‍കിയില്ല. എന്നിവയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തിയത്.  മദ്യം കൊടുക്കാന്‍ കാണിക്കുന്ന താല്‍പര്യം ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്കു നല്‍കിവന്നിരുന്ന സൗജന്യ ഓണക്കിറ്റ്  വിതരണം ചെയ്തില്ല. ഓണക്കാലത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ചുകിലോ അരിയും ഒരുകിലോ പഞ്ചസാരയും നല്‍കുമെന്ന വാഗ്ദാനം ലംഘിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനവഞ്ചനയാണ് മദ്യനയത്തിലെ മലക്കം മറച്ചിലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനന്മയല്ല മറിച്ച് മദ്യത്തില്‍ നിന്നുള്ള വരുമാനം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യത്തില്‍ ജനങ്ങളെ മുക്കികൊല്ലുന്ന നടപടിയാണിത്. സര്‍ക്കാര്‍ നടപടികളിലൂടെ മദ്യത്തിന്റെ ഉപഭോഗം കൂടുകയാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷത്ത് നിന്നുള്ള എല്ലാ നടപടികളേയും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  എറണാകുളത്ത് കെപിസിസി പ്രസിഡന്റ് എം എം ഹസനും കോട്ടയത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ധര്‍ണ ഉദ്ഘാടനം ചെയ്തു. കൊല്ലം- കെ മുരളീധരന്‍ എംഎല്‍എ, പത്തനംതിട്ട- കെ സി ജോസഫ് എംഎല്‍എ, ആലപ്പുഴ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഇടുക്കി- എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്, തൃശൂര്‍- പി സി ചാക്കോ, പാലക്കാട്- ബെന്നി ബെഹന്നാന്‍, മലപ്പുറം- ആര്യാടന്‍ മുഹമ്മദ്, കോഴിക്കോട്- വി എം സുധീരന്‍, വയനാട്- എം ഐ ഷാനവാസ് എംപി, കണ്ണൂര്‍- വി ഡി സതീശന്‍ എംഎല്‍എ, കാസര്‍കോട്- എം കെ രാഘവന്‍ എംപി എന്നിവര്‍ ധര്‍ണകള്‍ ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss