|    Jul 22 Sun, 2018 6:30 pm
FLASH NEWS

ബാറുകളുടെ ദൂരപരിധി കുറഞ്ഞത് എല്‍ഡിഎഫ് ഭരണനേട്ടം : കോണ്‍ഗ്രസ്

Published : 11th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പതിനാല് മാസത്തെ വികസന നേട്ടമാണ് ബാറുകളുടെ ദൂരപരിധി കുറഞ്ഞതെന്ന് ഡിസിസി പ്രസിഡ ന്റ് അഡ്വ. ഇബ്രാഹീംകുട്ടി കല്ലാര്‍. വണ്ടിപ്പെരിയാര്‍, പെരിയാ ര്‍ എസ്‌റേററ്റ് ലേബര്‍ ക്ലബ്ബില്‍ നടന്ന കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഗവണ്‍മെന്റ് പൂട്ടിയ മുഴുവന്‍ ബാറുകളും എല്‍ ഡിഎഫ് ഗവണ്‍മെന്റ് തുറന്നത് വഴി ബാര്‍ മുതലാളിമാരുടെയും ഇടതുപക്ഷ നേതാക്കന്‍മ്മാരുടെയും അവിഹിത കൂട്ടുകെട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവഴി കോടികളുടെ അഴിമതിയാണു നടന്നിരിക്കുന്നത്. ഇതു പൊതുജനം തിരിച്ചറിയും. സ്‌കൂളുടെയും ആരാധനലങ്ങളുടെയും സമീപത്ത് വരെ ബാറ് തുറന്നിട്ടുള്ള എല്‍ഡിഎഫിന്റെ നയം പ്രതിഷേധാര്‍ഹമാണ്. ബാര്‍ ഉടമകളെ സഹായിക്കാനായി സംസ്ഥാന ഗവണ്‍മെന്റ് ദേശീയ സംസ്ഥാന പാതകള്‍ പോലും തരംമാറ്റിക്കൊണ്ട് അഴിമതിക്ക് കൂട്ട് നില്‍ക്കുന്നത് ജനവഞ്ചനയാണ്. സ്‌കൂളുക ള്‍ക്കും ആരാധനാലയങ്ങള്‍ ക്കും സമീപത്തെ ബാറുകള്‍ ഏറെ ബുദ്ധിമുട്ടുകളാണ് ഭാവിയില്‍ സൃഷ്ടിക്കുക. എന്നാല്‍, ഇവയൊന്നും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ പറ്റാത്ത ഗവണ്‍മെന്റാണ് സംസ്ഥാനം ഭരിക്കുന്നത്. ജില്ലയിലെ തൊള്ളായിരത്തോളം കുടുംബ സംഗമങ്ങള്‍ കഴിയുമ്പോള്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കോണ്‍ഗ്രസ്സില്‍ അണിചേരുക. ഇതോടെ ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ്സിന് ഊര്‍ജം വര്‍ധിക്കും. ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍, തുടങ്ങി എല്ലാ ജനവിഭാഗങ്ങളെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസ് മുമ്പോട്ട് പോകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss