|    Oct 21 Sat, 2017 5:06 am
FLASH NEWS

ബാറിലെ തര്‍ക്കം: യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published : 23rd November 2015 | Posted By: SMR

പെരിന്തല്‍മണ്ണ: എക്‌സൈസ് പരിശോധനയെ തുടര്‍ന്ന് ബാറിലുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഏറാന്തോട് പുളിമാള പ്രജി(31)യെയാണ് പെരിന്തല്‍മണ്ണ സിഐ കെ എം ബിജു അറസ്റ്റ് ചെയ്തത്. സപ്തംബര്‍ ആറിന് രാത്രി അങ്ങാടിപ്പുറം ചെങ്ങറ ബാറിനു പുറത്തുവച്ചാണ് ഏഴുപേര്‍ക്ക് കുത്തേറ്റത്. അങ്ങാടിപ്പുറം ലക്ഷംവീട് കോളനിയില്‍ മദ്യവില്‍പന നടക്കുന്നുണ്ടെന്ന പരാതിയില്‍ എക്‌സൈസ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. പരിശോധനയെച്ചൊല്ലി കോളനിയിലെ സന്തോഷും നാല് കള്ളുഷാപ്പുകളുള്ള ബിജിത്തും തമ്മില്‍ ചെങ്ങറ ബാറില്‍വച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ബാറിന്റെ പുറത്ത് ഇരുവിഭാഗം ആളുകള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതിനെ ഇരുവരും തമ്മില്‍ വാഗ്വാദത്തിലും കൈയ്യാങ്കളിയിലുമെത്തി.
ഇതിനിടെ ബിജിത്തിന്റെ സഹോദരനായ പ്രതി പ്രജി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക്പരിക്കേറ്റിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക