|    Aug 19 Sat, 2017 10:57 am
Home   >  Todays Paper  >  Page 4  >  

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണം: ടു സ്റ്റാര്‍ ഹോട്ടലുകള്‍

Published : 9th August 2017 | Posted By: fsq

 

കൊച്ചി: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ടു സ്റ്റാര്‍ ഹോട്ടലുകള്‍ ഹൈക്കോടതിയെ സമീപിച്ചു. 2014 മാര്‍ച്ച് 31 വരെ തങ്ങള്‍ക്ക് ലൈസന്‍സുണ്ടായിരുന്നുവെന്നും മുന്‍ സര്‍ക്കാരും ഈ സര്‍ക്കാരും ലൈസന്‍സ് നിഷേധിച്ചെന്നും ആരോപിച്ച് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍, കടവന്ത്ര വോള്‍ഗാ ടൂറിസ്റ്റ് ഹോം, അങ്കമാലിയിലെ ഹോട്ടല്‍ ഹില്‍പാര്‍ക്ക്, കല്‍പ്പറ്റ ഹോട്ടല്‍ പങ്കജ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.     ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിച്ച് മറ്റാര്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ലൈസന്‍സ് നഷ്ടപ്പെട്ടു. പിന്നീട് വന്ന സര്‍ക്കാര്‍ ത്രീ സ്റ്റാര്‍ അടക്കമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കി. പക്ഷെ, ടു സ്റ്റാറിന് നല്‍കിയില്ല. ഇത് കടുത്ത വിവേചനമാണ്. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. ഹരജി വെള്ളിയാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക