|    Jul 25 Tue, 2017 10:22 am
FLASH NEWS

ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

Published : 27th September 2016 | Posted By: SMR

റാന്നി: കേരളത്തില്‍ നിലവിലുള്ള മദ്യനയം തിരുത്തി പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാനുള്ള നീക്കത്തില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റാന്നി മേഖലാ യോഗം പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടണമെന്നുള്ള സര്‍ക്കാര്‍ നയം തുടരണമെന്നും കെസിസി ആവശ്യപ്പെട്ടു. പുതിയ ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം ഉണ്ടായാല്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെസിസി റാന്നി സോണിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ വിവിധ മേഖലകളില്‍ സംഘടിപ്പിക്കാനും സ്‌കൂള്‍ കോളജ് കേന്ദ്രീകരിച്ച് ബോധവത്കരണ സെമിനാറുകള്‍ക്ക് തുടക്കംകുറിക്കാനും തീരുമാനിച്ചു. ക്‌നാനായ അതിഭദ്രാസന മേഖലാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്തു. സോണ്‍ സെക്രട്ടറി ഫാ. ജോബ് എസ്. കുറ്റിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കെസിസി എക്‌സിക്യൂട്ടിവ് അംഗം സ്മിജു ജേക്കബ്, ജാന്‍സി പീറ്റര്‍, തോമസ് മാമ്മന്‍, വര്‍ഗീസ് മത്തായി, പൊന്നി തോമസ്, ഷൈനി രാജീവ് എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക