|    Aug 23 Wed, 2017 8:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാര്‍ കോഴ: ശബ്ദരേഖ തിരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍

Published : 9th August 2017 | Posted By: fsq

 

കൊച്ചി: ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് ഹാജരാക്കിയ ഫോണ്‍ സംഭാഷണ രേഖയില്‍ തിരുത്തല്‍ നടന്നിട്ടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ എം മാണി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണു സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കുറച്ചുസമയംകൂടി വേണ്ടിവരും. ചില രേഖകളുടെ ആധികാരികത ഉറപ്പുവരുത്താനുണ്ട്. സംഭാഷണങ്ങളുടെ ഉടമകളുടെ ശബ്ദപരിശോധന നടത്തേണ്ടതുണ്ട്. കോഴ കൊടുത്തെന്ന് ബിജു രമേശ് മജിസ്‌ട്രേറ്റിന് മുമ്പില്‍ നല്‍കിയ മൊഴിയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പണം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ശബ്ദരേഖയില്‍ പണം വാഗ്ദാനം ചെയ്യുന്നതോ പണം സ്വീകരിക്കാമെന്നു പറയുന്നതോ ഉണ്ടോയെന്ന് കോടതി ചോദിച്ചു. തെളിവുണ്ടെങ്കില്‍ അന്തിമറിപോര്‍ട്ടില്‍ ഇക്കാര്യങ്ങളുമുണ്ടാവണം. സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമായിരിക്കണം ഇക്കാര്യം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍  രണ്ട് ആഴ്ച സമയം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക