|    Jan 25 Wed, 2017 7:06 am
FLASH NEWS

ബാര്‍ കോഴ: മാണി ഹൈക്കോടതിയില്‍

Published : 23rd September 2016 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസി ല്‍ വിജിലന്‍സ് തുടരന്വേഷണ ഉത്തരവ് നിയമപരമല്ലെന്നും ഇത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കെ എം മാണി ന ല്‍കിയ ഹരജി ഹൈക്കോടതി 28 ലേക്കു മാറ്റി. വിജിലന്‍സ് അന്വേഷണസംഘം കേസില്‍ തെളിവില്ലെന്ന് രണ്ടുതവണ റിപോര്‍ട്ട് നല്‍കിയിട്ടും വിജിലന്‍സ് കോടതി രണ്ടു തവണയും തുടരന്വേഷണത്തിന് ഉത്തരവിടുകയാണു ചെയ്തതെന്നും ഇതു നിയമപരമല്ലെന്നും ഹരജിയില്‍ പറയുന്നു.
കേസില്‍ പുതിയ തെളിവുകളോ വസ്തുതകളോ ഇല്ലാതെ തുടരന്വേഷണം നടത്താനാവില്ലെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണ് വിജിലന്‍സ് കോടതിയുടെ നടപടി. ഹരജിയില്‍ അന്തിമ തീര്‍പ്പുണ്ടാവുന്നതുവരെ തുടരന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ഇടക്കാല ആവശ്യം. കെ എം മാണിക്കുവേണ്ടി സീനിയര്‍ അഡ്വ. എം കെ ദാമോദരനാണു ഹാജരായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക