|    Jun 20 Wed, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാര്‍ കോഴ മാണിക്കെതിരായ തുടരന്വേഷണം ; റിപോര്‍ട്ട് അന്വേഷണം പൂര്‍ത്തിയാക്കാതെ: എസ്പി

Published : 25th January 2017 | Posted By: fsq

 

കൊച്ചി: ബാര്‍ കോഴക്കേസിന്റെ മാണിക്കെതിരായ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി സമയപരിധി നിശ്ചയിച്ചിരുന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാതെയാണ് അന്തിമ റിപോര്‍ട്ട് നല്‍കിയതെന്ന് വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ ഹൈക്കോടതിയില്‍ സത്യമാങ്മൂലം സമര്‍പ്പിച്ചു. തെളിവുകളുടെ ശാസ്ത്രീയ പരിശോധനയെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായവും ലഭ്യമാക്കിയില്ല. ഇതിനാലാണ് വീണ്ടും തുടരന്വേഷണം വേണ്ടി വന്നതെന്ന് സുകേശന്‍ കോടതിയെ അറിയിച്ചു. ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ കെ എം മാണി നല്‍കിയ ഹരജിയില്‍ രണ്ടാമതും അന്വേഷിക്കേണ്ട സാഹചര്യവും തെളിവുകളും വ്യക്തമാക്കാന്‍ ഹൈക്കോടതി ജനുവരി 13ന് നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതി 2016 ആഗസ്ത് 27ന് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടശേഷം വിജിലന്‍സ് ഡിവൈഎസ്പി നജ്മുല്‍ ഹസനാണ് അന്വേഷണച്ചുമതല. കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ അക്കൗണ്ട്‌സ് രേഖകള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും അസോസിയേഷന്‍ ഭാരവാഹികളുടെ സംഭാഷണങ്ങളടങ്ങിയ ഒരു ഫോണും മെമ്മറി കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്കായി ഫോറന്‍സിക് ലാബില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇനിയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. അസോസോസിയേഷന്‍ ഭാരവാഹികളുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കാന്‍ ഹൈടെക് സെല്ലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത തെളിവുകളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടി വന്നാല്‍ അഹ്മദാബാദിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് അയക്കേണ്ടി വരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss