|    Mar 24 Fri, 2017 7:48 pm
FLASH NEWS

ബാര്‍ കോഴ: ബാബുവിനെ ഇന്നു ചോദ്യം ചെയ്യും

Published : 17th October 2016 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെ വിജിലന്‍സ് ഇന്നു ചോദ്യം ചെയ്യും. ഇന്നു ഹാജരാകണമെന്നാണ് ബാബുവിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നാലെ അനധികൃത സ്വത്തുസമ്പാദന കേസില്‍ ബാബുവിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കും വിജിലന്‍സ് വേഗം കൂട്ടി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും ബാബു അഴിമതി നടത്തിയെന്ന കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്റെ പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് ആണ് അന്വേഷണം നടത്തുന്നത്.
വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടന്ന ത്വരിത പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ശേഖരിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പരാതിക്കാരനായ ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നേതാവ് വി എം രാധാകൃഷ്ണന്റെയും മൊഴിയെടുത്തിരുന്നു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക