|    Jan 19 Thu, 2017 5:45 am
FLASH NEWS

ബാര്‍ കോഴ കേസ് ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് സുകേശന്‍

Published : 27th August 2016 | Posted By: mi.ptk

sukeshan

കൊച്ചി: കെഎം മാണിക്കെതിരായ ബാര്‍കോഴകേസ് അന്വേഷണം വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡി അട്ടിമറിച്ചെന്ന് വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍. ബാര്‍കോഴ കേസില്‍ തുടരന്വേഷണം അവശ്യപ്പെട്ട് സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ നിര്‍ബന്ധിച്ച് കൃത്രിമം നടത്തി. അന്വേഷണം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. തെളിവുകള്‍ തിരസ്‌കരിച്ചു. ശങ്കര്‍റെഡ്ഡിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി കെഎം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കേണ്ടിവന്നതെന്നും സുകേശന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.കെഎം മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിക്കളഞ്ഞുവെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക