|    Mar 23 Thu, 2017 9:59 am
FLASH NEWS

ബാര്‍ കോഴ കേസ് വീണ്ടും അന്വേഷിക്കുന്നു

Published : 27th August 2016 | Posted By: mi.ptk

KMMani-serious

തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ബാര്‍കോഴ കേസ് അന്വേഷണം വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചുവെന്ന് കാണിച്ച് വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവിട്ടത്.
ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ നിര്‍ബന്ധിച്ച് കൃത്രിമം നടത്തിയെന്നും ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി കെഎം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സുകേശന്‍ ഹര്‍ജിയില്‍ പറഞ്ഞത്.

(Visited 104 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക