|    Jan 23 Mon, 2017 6:18 pm
FLASH NEWS

ബാര്‍ കോഴ കേസില്‍ എല്‍ഡിഎഫ് ആരോപണം സത്യമാണെന്ന് തെളിഞ്ഞു: കോടിയേരി ബാലകൃഷ്ണന്‍

Published : 28th August 2016 | Posted By: SMR

കോഴിക്കോട്: ബാര്‍കോഴ കേസ് വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി അട്ടിമറിച്ചതാണെന്ന എല്‍ഡിഎഫിന്റെ ആരോപണം എസ്പി സുകേശന്റെ വെളിപ്പെടുത്തലോടെ ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഴിമിതിക്കാരുമായി ഒരു കൂട്ടിനും എല്‍ഡിഎഫ് ഇല്ലെന്നും കോടിയേരി പറഞ്ഞു.  ബാര്‍ കോഴക്കേസില്‍ എസ്പി സുകേശന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്  വിജിലന്‍സ് കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  കേസില്‍ ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അവരെല്ലാം നിയമത്തിന് മുന്നില്‍ എത്തണം.—
കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ ആദ്യം ബാര്‍ക്കോഴ കേസില്‍ വിശദമായി അന്വേഷണം നടത്തണമെന്നും അന്നത്തെ ധനമന്ത്രി കെ എം മാണിക്ക് പങ്കുണ്ടെന്നുമുള്ള റിപോര്‍ട്ടാണ് നല്‍കിയത്.  പിന്നീട് സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങി തുടര്‍ നടപടി വേണ്ടെന്ന് റിപോര്‍ട്ട് നല്‍കുകയാണുണ്ടായതെന്ന സുകേശന്റെ  വെളിപ്പെടുത്തലോടെ പുതിയ അന്വേഷണം ആവശ്യമായിരിക്കുകയാണ്. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെ എം മാണിക്ക് ആക്ഷേപമുണ്ടെങ്കില്‍ ആ കാര്യങ്ങളും അന്വേഷണത്തിന്റെ  പരിധിയില്‍ വരണം.— വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണം.— എസ്പി സുകേശന്‍ തന്നെ അന്വേഷിക്കണമെന്ന നിര്‍ബന്ധം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക