|    May 24 Thu, 2018 7:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാര്‍ കോഴക്കേസ്: സിബിഐ അന്വേഷണം വേണ്ട- ഹൈക്കോടതി

Published : 29th June 2017 | Posted By: fsq

 

കൊച്ചി: മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യം ഇല്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം  ആവശ്യപ്പെട്ട്  ബിജെപി നേതാവ് നോബിള്‍ മാത്യു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. നിലവില്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ പരാതി ഉണ്ടെങ്കില്‍ ഹരജിക്കാരന്് കീഴ്‌കോടതിയെ സമീപിക്കാം. കേസുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ പരാതിക്കാരന്റെ വാദം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലാന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോബിള്‍ മാത്യു ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss