|    Aug 21 Mon, 2017 5:42 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാര്‍ കോഴക്കേസ് : സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: മുന്‍ ധനമന്ത്രി കെ എം മാണി ഉള്‍പ്പെടുന്ന ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍. ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് ചില ഹോട്ടലുടമകളില്‍ നിന്ന് കെ എം മാണി പണം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി നോബിള്‍ മാത്യു എന്നയാളാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് എടുത്തിരിക്കുന്ന കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു ആവശ്യം. ഈ ഹരജി ജൂണ്‍ 28ന് സിംഗിള്‍ ബെഞ്ച് തള്ളി. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക