|    Apr 24 Tue, 2018 4:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാര്‍ കോഴക്കേസ്: നാള്‍വഴി

Published : 10th November 2015 | Posted By: SMR

2014 ഒക്ടോബര്‍ 30ന്: സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം പൂട്ടാന്‍ ഹൈക്കോടതി.
ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചു നടന്ന ചാനല്‍ചര്‍ച്ചയില്‍, മന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം.
2014 നവംബര്‍ ഒന്ന്: ആരോപണം സത്യമല്ല, അന്വേഷണവുമില്ലെന്ന് മുഖ്യമന്ത്രി. ഗൂഢാലോചനയെന്ന് കെ എം മാണി.
നവംബര്‍ രണ്ട്: വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വിജിലന്‍സിന്റെ സത്വരാന്വേഷണ തീരുമാനം.
നവംബര്‍ നാല്: വിജിലന്‍സ് അന്വേഷണം തുടങ്ങി.
നവംബര്‍ അഞ്ച്: പിന്നില്‍ ഗൂഢാലോചനയെന്നും അത് പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്നും കേരളാ കോണ്‍ഗ്രസ് (എം).
നവംബര്‍ ആറ്: നാല് വര്‍ഷംകൊണ്ട് 20 കോടി രൂപ കോഴ നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗം.
നവംബര്‍ ഏഴ്: ബാറുടമകള്‍ മലക്കം മറിഞ്ഞു. കോഴ നല്‍കിയെന്നു പറഞ്ഞത് മദ്യലഹരിയിലെന്ന് ബാറുടമ.
നവംബര്‍ 11: ബാര്‍ കോഴ കേസില്‍ അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി.
നവംബര്‍ 16: മാണിയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങാന്‍ എല്‍ഡിഎഫ് തീരുമാനം.
നവംബര്‍ 19: കോഴയ്ക്കു തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
നവംബര്‍ 22: മാണിക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ.
നവംബര്‍ 25: പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സിന് മാണിയുടെ മൊഴി.
നവംബര്‍ 26: കോഴ വാങ്ങിയോ ഇല്ലയോ എന്നറിയില്ലെന്ന് പി സി ജോര്‍ജിന്റെ മൊഴി.
ഡിസംബര്‍ ഒന്ന്: മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ഡിസംബര്‍ രണ്ട്: സഭയില്‍ വീണ്ടും ബഹളം. വി ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍. നാല് എംഎല്‍എമാര്‍ക്ക് താക്കീത്.
ഡിസംബര്‍ മൂന്ന്: കേസെടുക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കണമെന്ന് ഹൈക്കോടതി.
ഡിസംബര്‍ ഒമ്പത്: സത്വരാന്വേഷണ റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ചു.
ഡിസംബര്‍ 11: മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
ഡിസംബര്‍ 18: പൂട്ടിയ ബാറുകളില്‍ ബിയറും വൈനും അനുവദിക്കാന്‍ തീരുമാനം. മാണിക്കെതിരേ സഭയില്‍ ബഹളം.
2015 ജനുവരി 17: മാണിക്കു പണം നല്‍കിയില്ലെന്ന് ബാറുടമകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ വിജിലന്‍സിന് മൊഴി നല്‍കി. മൊഴി മാറ്റാന്‍ മന്ത്രി പി ജെ ജോസഫും ജോസ് കെ മാണിയും നിര്‍ബന്ധിച്ചെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
ജനുവരി 19: ആര്‍ ബാലകൃഷ്ണപ്പിള്ള, പി സി ജോര്‍ജ് എന്നിവരും ബിജു രമേശുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്. മാണി സ്വര്‍ണക്കടക്കാരില്‍നിന്ന് 19 കോടിയും മില്ലുകാരില്‍നിന്ന് രണ്ടു കോടിയും വാങ്ങിയെന്ന് ബാലകൃഷ്ണപ്പിള്ളയുടെ ആരോപണം.
ഫെബ്രുവരി ആറ്: പോലിസ് സംരക്ഷണം തേടി ബിജു രമേശ് കോടതിയില്‍.
മാര്‍ച്ച് 13: പ്രതിപക്ഷ എതിര്‍പ്പിനിടെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചു. നിയമസഭയില്‍ അടിപിടി. എംഎല്‍എമാര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് 31: ബിജുവിന്റെ കാര്‍ മന്ത്രി മാണിയുടെ വീട്ടിലെത്തിയതായി വിജിലന്‍സ്.
ഏപ്രില്‍ 18: മാണിക്കെതിരേ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ പരാതി വിജിലന്‍സില്‍.
മെയ് ഏഴ്: വിജിലന്‍സ് സംഘം മാണിയെ ചോദ്യംചെയ്തു.
മെയ് എട്ട്: അന്വേഷണച്ചുമതല എഡിജിപി ജേക്കബ് തോമസില്‍നിന്നു മാറ്റി എഡിജിപി ദര്‍വേഷ് സാഹിബിനു കൈമാറി.
മെയ് 18: ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്കു വിധേയനാക്കി.
മെയ് 24: അമ്പിളിയുടെ മൊഴി ശരിയെന്ന് നുണപരിശോധനയില്‍ തെളിഞ്ഞതായ വാര്‍ത്ത പുറത്ത്.
മെയ് 26: മൊഴി ചോര്‍ന്ന വാര്‍ത്ത അന്വേഷിക്കാന്‍ അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടു.
ജൂണ്‍ നാല്: മാണിക്കെതിരേ െതളിവില്ലെന്ന് നിയമോപദേശം.
ജൂണ്‍ എട്ട്: തെളിവുകളില്‍ വൈരുധ്യം. ബിജുവിനെ വീണ്ടും വിജിലന്‍സ് ചോദ്യംചെയ്തു.
ജൂണ്‍ 12: മാണിക്കെതിരേ തെളിവില്ലെന്ന് വിജിലന്‍സ് എഡിജിപി.
ജൂണ്‍ 20: അറ്റോര്‍ണി ജനറലിനോട് വിജിലന്‍സ് നിയമോപദേശം തേടി.
ജൂണ്‍ 27: മാണിക്കെതിരേ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ തീരുമാനം.
ജൂണ്‍ 29: അന്വേഷണസംഘം രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
ആഗസ്ത് എട്ട്: തുടരന്വേഷണം ആവശ്യപ്പെട്ട് സാറാ ജോസഫ്, വൈക്കം വിശ്വന്‍, അഡ്വ. സണ്ണി മാത്യു എന്നിവര്‍ ഹരജി നല്‍കി.
ആഗസ്ത് 17: മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്പി ആര്‍ സുകേശന്റെ റിപോര്‍ട്ട്.
ആഗസ്ത് 23: സുപ്രിംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ നടപടിക്ക് എന്തു സാധുതയാണുള്ളതെന്ന് കോടതി.
സപ്തംബര്‍ 30: മാണിക്കെതിരേ തെളിവില്ലെന്നും പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമുള്ള വിജിലന്‍സ് വാദം കോടതി തള്ളി.
ഒക്ടോബര്‍ രണ്ട്: എസ്പി ആര്‍ സുകേശന്റെ നടപടികളോടു യോജിപ്പില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഒക്ടോബര്‍ 29: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ചുകൊണ്ട് വിജിലന്‍സ് കോടതിവിധി.
നവംബര്‍ ആറ്: വിജിലന്‍സിന് ആശങ്ക എന്തിനെന്ന് കോടതി വിധിക്കെതിരേയുള്ള ഹരജി പരിഗണിച്ച ഹൈക്കോടതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss