|    Nov 18 Sun, 2018 1:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാര്‍ കോഴക്കേസ്: കെഎം മാണിയെ സ്വമേധയാ കക്ഷിചേര്‍ത്തു

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരേ വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയില്‍ മുന്‍മന്ത്രി കെ എം മാണിയെ ഹൈക്കോടതി സ്വമേധയാ കക്ഷിചേര്‍ത്തു.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതിപ്രകാരം മാണിക്കെതിരായ തുടരന്വേഷണത്തിനും മുന്‍കൂര്‍ അനുമതി തേടണമെന്ന് സപ്തംബര്‍ 18ലെ ഉത്തരവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യംചെയ്താണ് അച്യുതാനന്ദന്‍ ഹരജി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞദിവസം ഹരജി പരിഗണിക്കവേ മാണിയെ കൂടി കക്ഷിചേര്‍ക്കേണ്ടത് സംബന്ധിച്ച് കോടതി നിലപാട് ആരാഞ്ഞു. തുടര്‍ന്ന് ഇന്ന് കക്ഷികളുടെ നിലപാടറിഞ്ഞശേഷം മാണിയെ കൂടി കക്ഷിചേര്‍ത്ത് ഉത്തരവിടുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss