|    Mar 27 Mon, 2017 12:34 am
FLASH NEWS

ബാര്‍ കോഴക്കേസ്: അന്വേഷണത്തിന് നാലംഗ സംഘം

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിക്കുന്നതിനു വിജിലന്‍സിന്റെ പ്രത്യേകസംഘം രൂപീകരിച്ചു. ഒരു ഡിവൈഎസ്പിക്കു പുറമെ മൂന്നു സിഐമാരും സംഘത്തിലുണ്ടാവും. ഡിവൈഎസ്പി നജ്മല്‍ ഹുസയ്‌നാണ് അന്വേഷണച്ചുമതല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തിലാവും രണ്ടാം തുടരന്വേഷണം.  കേസിന്റെ എല്ലാ വശങ്ങളും വിശദമായ അന്വേഷണത്തിനു വിധേയമാക്കുന്നതിനാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചത്.
എസ്പി ആര്‍ സുകേശന്‍ തയ്യാറാക്കിയ കേസ് ഡയറി അടിസ്ഥാനമാക്കിയാവും തുടരന്വേഷണം. ബാര്‍ ഉടമകളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. കെ എം മാണിയെ കൂടാതെ മുന്‍മന്ത്രിമാരായിരുന്ന കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയുള്ള ആരോപണവും പരിശോധിക്കും. മുന്‍ ധനമന്ത്രി കെ എം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിച്ചെന്നാരോപിച്ച് ആദ്യം അന്വേഷിച്ച എസ്പി ആര്‍ സുകേശന്‍ നല്‍കിയ ഹരജിയിലാണ് നടപടി. സുകേശന്‍ അല്ലെങ്കില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനായിരുന്നു  ഉത്തരവ്. എന്നാല്‍, അന്വേഷണം നടത്താന്‍ താല്‍പര്യമില്ലെന്ന് സുകേശന്‍ അറിയിക്കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക