|    Jan 20 Fri, 2017 12:59 am
FLASH NEWS

ബാര്‍ കോഴക്കേസ് അട്ടിമറി; ശങ്കര്‍ റെഡ്ഡിക്കും സുകേശനുമെതിരേ അന്വേഷണത്തിന് ഉത്തരവ്

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന ഹരജിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. 45 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് ഹാജരാക്കാനാണ് വിജിലന്‍സ് ജഡ്ജി എ ബദ്‌റുദ്ദീന്റെ നിര്‍ദേശം. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് സംഘം കേസ് ഡയറി തിരുത്തിയാണ് മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിയതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇതേത്തുടര്‍ന്ന് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു. ഇതില്‍ ചില വസ്തുതകളുള്ള 1500ഓളം പേജ് വരുന്ന എട്ട്, ഒമ്പത് വാള്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഡയറിയില്‍ പലയിടത്തും  തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയുണ്ടായി. .
മാണിക്കെതിരായ തെളിവുകള്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്നു കത്തുകള്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍ റെഡ്ഡി എസ്പി ആര്‍ സുകേശന് അയച്ചിട്ടുണ്ടെന്നു പരിശോധനയില്‍ വ്യക്തമായി. 2015 ഡിസംബര്‍ 23, 26 തിയ്യതികളിലും 2016 ജനുവരി 11നുമാണ് അന്വേഷണ ഉദ്യോഗസ്ഥന് ശങ്കര്‍ റെഡ്ഡി കത്തയച്ചത്.
കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളായാണ് ഇവയെ വിലയിരുത്തേണ്ടതെന്ന്  കോടതി നിരീക്ഷിച്ചു. കത്തുകള്‍ പ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചതെന്നും  മാണി കുറ്റക്കാരനല്ലെന്ന  റിപോര്‍ട്ട് പിന്നീട് നല്‍കിയെന്നും ഹരജിക്കാരന്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക