|    Jun 23 Fri, 2017 9:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാര്‍ കോഴക്കേസ് അട്ടിമറി: റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഒരു മാസത്തെ സമയം നല്‍കി

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിച്ച് കെ എം മാണിയെയും മറ്റും കുറ്റവിമുക്തനാക്കിയെന്ന പരാതിയില്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിക്കെതിരേയുള്ള ത്വരിതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഒരു മാസംകൂടി സമയം നീട്ടി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിയാണ് സമയം നീട്ടി നല്‍കിയത്. ഇന്നലെ റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇടക്കാല റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്. പ്രധാന സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരുമാസത്തെ സമയം അനുവദിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതംഗീകരിച്ചാണ് കോടതി സമയം നീട്ടിനല്‍കിയത്. ഇതനുസരിച്ച് ഡിസംബര്‍ 13ന് റിപോര്‍ട്ട് സമര്‍പ്പിക്കണം. ത്വരിതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി കഴിഞ്ഞെന്നും ഡിസംബര്‍ 13നു ശേഷം സമയം അനുവദിക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി കഴിഞ്ഞ മാസമാണ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നത്. തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് ശങ്കര്‍റെഡ്ഡി, ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരേ സ്വകാര്യ ഹരജി ഫയല്‍ ചെയ്തത്. ജഡജി ബദറുദ്ദീനാണ്  പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിനെതിരേ ശങ്കര്‍ റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടറോട് നിര്‍ദേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക