|    May 30 Tue, 2017 12:51 am
FLASH NEWS

ബാര്‍ കോഴക്കേസ് അട്ടിമറി: സ്വകാര്യ ഹരജി ഫയലില്‍ സ്വീകരിച്ചു

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണം അട്ടിമറിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരേയും അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ സുകേശനെതിരേയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യഹരജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് പരാതിക്കാരന്‍.
സുകേശന്റെ ഹരജിയിലെ ആരോപണങ്ങള്‍ കേസില്‍ തെളിവായി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കുറ്റക്കാരെ ബോധപൂര്‍വം രക്ഷപ്പെടുത്താനും നിരപരാധികളെ കുറ്റക്കാരാക്കാനും വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ അപ്രകാരം ചെയ്തുവെന്നും രേഖാമൂലം പരാതി നല്‍കിയിരിക്കുകയാണ്. അതിനാല്‍, ഇവര്‍ക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവുണ്ടാവണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day