|    Mar 25 Sat, 2017 5:20 pm
FLASH NEWS

ബാര്‍ കോഴക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി :പിണറായി

Published : 17th January 2016 | Posted By: G.A.G

PINARAYI_VIJAYAN_10561f

പയ്യന്നൂര്‍ : ബാര്‍ കോഴക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാനുള്ള തന്ത്രമാണ് കേസില്‍  വിജിലന്‍സിന്റെ മലക്കംമറിച്ചിലിനു പിന്നിലെന്നും പിണറായി ആരോപിച്ചു.
നവകേരളാ മാര്‍ച്ചിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്. താല്‍പര്യമുള്ള ചിലരില്‍ നിന്നു മാത്രമാണ് വിജിലന്‍സ് മൊഴിയെടുത്തത്. ചില മൊഴികള്‍ ഒഴിവാക്കുകയും ചെയ്തു. കേസ് അന്വേഷിച്ച എസ്പി ആര്‍. സുകേശനെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കി. സുകേശന്റെ മനസുമാറ്റിയത് എന്തെങ്കിലും പദവികള്‍ വാഗ്ദാനംചെയ്താണോ എന്ന് ഉടന്‍ വ്യക്തമാകും. കേസ് ഡയറിയും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളും ഹാജരാക്കാനുള്ള കോടതി വിധി മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും പിണറായി ആരോപിച്ചു.

(Visited 77 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക