|    Sep 22 Sat, 2018 1:15 am
FLASH NEWS
Home   >  News now   >  

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരാകണമെന്ന് പി സി ജോര്‍ജ്

Published : 14th January 2017 | Posted By: G.A.G

george

കോട്ടയം: ബാര്‍ കോഴക്കേസില്‍ അഡ്വക്കറ്റ് ജനറല്‍  സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരാകണമെന്നു പി സി  ജോര്‍ജ് എംഎല്‍എ കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയുടേതായി കോടതിയില്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ട് തെറ്റാണെന്നു എ ജി കോടതിയില്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോര്‍ജ് പറഞ്ഞത് :

  • കേസ് ഇപ്പോള്‍ അപകടരമായ സാഹചര്യത്തിലാണ്.
    മന്ത്രിമാരായിരുന്ന കെ എം മാണിയും കെ ബാബവും കേസില്‍ പ്രതികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
  • വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ശങ്കര്‍ റെഡ്ഡിയുടെ  റിപോര്‍ട്ട് ശരിയായില്ല.
    അഴിമതിക്കെതിരേ ചുവന്ന കാര്‍ഡും പച്ചക്കാര്‍ഡുമായി നടക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ് മൗനത്തിലാണ്.
  • റിപോര്‍ട്ട് സമര്‍പിക്കാനുള്ള രണ്ടാഴ്ച സമയത്തിനിടയില്‍ മാണിയ്ക്കും ബാബുവിനെതിരേ കേസ് ചാര്‍ജ് ചെയ്യണം.
  • ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായം പറയണം. ഇല്ലെങ്കില്‍ മാണിയും ബാബുവും ജനങ്ങളുടെ ഇടയില്‍ പരിശുദ്ധന്മാരായി മാറും. അഴിമതിക്കെതിരേ പോരാടുന്നുവെന്നു പറയുന്ന പിണറായി വിജയനു വ്യക്തിത്വം തെളിയിക്കുന്നതിനുള്ള അവസരമായി ഇതിനെ കാണണം.
  • ഇക്കാര്യത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ചില്ലെങ്കില്‍ ജനം പിണറായിയെ സംശയിക്കും.

മാണിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നു പറയുന്നില്ലെങ്കിലും അങ്ങനെ സംശയിച്ചാല്‍ തെറ്റു പറയേണ്ടതില്ലെന്നും ജോര്‍ജ് സൂചിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss