|    Jan 21 Sat, 2017 7:52 am
FLASH NEWS

ബാര്‍ കോഴക്കേസില്‍ മാണി നിരപരാധി: തുഷാര്‍ വെള്ളാപ്പള്ളി

Published : 5th August 2016 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ എം മാണി അഴിമതി നടത്തിയതായി ഒരന്വേഷണത്തിലും ഇതുവരെ കണ്ടെത്താത്ത സാഹചര്യത്തില്‍ അദ്ദേഹം നിരപരാധി തന്നെയാണെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാ ര്‍ കോഴയില്‍ മാണിക്ക് പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. മാണി എന്‍ഡിഎയിലേക്കു വന്നാല്‍ സ്വീകരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫ് വിട്ട് മാണി പുറത്തുവന്നാല്‍ എന്‍ഡിഎയിലേക്ക് സ്വീകരിക്കുന്നതിന് ബിഡിജെഎസ് അനുകൂലമാണ്. എന്നാല്‍, ഇതുവരെ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും മുന്നണിയില്‍ നടന്നിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫില്‍ മാണിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തരവിഷയമാണെന്നും ആവശ്യമെങ്കില്‍ അടുത്ത ദിവസങ്ങളില്‍ മാണിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മാണിക്കെതിരേ നടന്ന അന്വേഷണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണ്. പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതില്‍ പിന്നെ സംസ്ഥാനത്ത് കേസന്വേഷണങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. കേസിനെ കേസിന്റെ രീതിയില്‍ തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം തട്ടിപ്പ് നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് യോഗത്തില്‍നിന്നു നേരത്തേ പുറത്താക്കപ്പെട്ട ചില നേതാക്കള്‍ നടത്തുന്നത്. മൈക്രോ ഫിനാന്‍സില്‍ അഴിമതി കണ്ടെത്തിയെന്നത് വ്യാജ പ്രചാരണം മാത്രമാണ്.
സംസ്ഥാനത്തെ മദ്യനയം ടൂറിസം മേഖലയെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മദ്യനയം പുനപ്പരിശോധിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ആവശ്യമായ മാറ്റങ്ങള്‍ മദ്യനയത്തില്‍ വരുത്തണമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക