|    Oct 22 Sun, 2017 8:55 pm
FLASH NEWS
Home   >  News now   >  

ബാര്‍ കോഴക്കേസിലെ ഹരജിക്കു പിന്നില്‍ അസഹിഷ്ണുതയും ഒത്തുകളിയുമെന്ന് മാണി

Published : 27th August 2016 | Posted By: Navas Ali kn

km-mani

ബാര്‍കോഴക്കേസില്‍ തനിക്കെതിരായ കേസില്‍ തെളിവില്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ചുപറഞ്ഞ ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് കെ എം മാണി. കേരളാ കോണ്‍ഗ്രസ് (എം) അടുത്തിടെ സ്വീകരിച്ച നിലപാടിലുണ്ടായ അസഹിഷ്ണുതയുടെ ബാക്കിപത്രമാണ് ബാര്‍ കോഴക്കേസിലെ പുതിയ ഹരജി.തന്റെ രാഷ്ട്രീയ നിലപാടില്‍ അസഹിഷ്ണുത പൂണ്ടവരും വിജിലന്‍സ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപിന്നില്‍. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും കെ എം മാണി കോട്ടയത്ത് പറഞ്ഞു. ഏതുതരം അന്വേഷണത്തിനും എതിരല്ല. എന്നാല്‍ അന്വേഷണം സുതാര്യവും സത്യസന്ധവും ആയിരിക്കണം. കോടതി ഉത്തരവ് മാനിക്കുന്നു. പുനരന്വേഷണം ആവശ്യപ്പെട്ടത് വിജിലന്‍സ് ഉദ്യോഗസ്ഥനായതിനാല്‍ യാതൊരു നീതികരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക