|    Jan 23 Mon, 2017 9:59 am
FLASH NEWS

ബാര്‍ കേസ് മാണിക്ക് ഹൃദയവേദന ഉണ്ടാക്കി: തിരുവഞ്ചൂര്‍

Published : 4th August 2016 | Posted By: SMR

കോട്ടയം: ബാര്‍ കോഴക്കേസ് കെ എം മാണിക്ക് ഹൃദയവേദന ഉണ്ടാക്കിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ്സുമായി തുറന്ന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. കേരളാ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം വിലകുറഞ്ഞ സമ്മര്‍ദ്ദരാഷ്ട്രീയമായി കാണരുത്. വേദനയില്‍നിന്നു വരുന്ന അഭിപ്രായപ്രകടനമാണ്. ഇതിനെ സമ്മര്‍ദ്ദതന്ത്രമെന്നു പറഞ്ഞു വിലകുറച്ചു കാണുന്നതു ശരിയല്ലെന്നും അദേഹം പറഞ്ഞു.
ഏറെ അനുഭവപരിചയമുള്ള വലിയ നേതാവാണു മാണി. എത്രയും വേഗം പ്രശ്‌നത്തിനു പരിഹാരം കാണണം. തെറ്റിദ്ധാരണകള്‍ നീക്കണം. ഇതുസംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ഉമ്മന്‍ചാണ്ടി ഇടപെട്ടത് ഗുണം ചെയ്യും. യുഡിഎഫ് തകര്‍ന്നാ ല്‍ വര്‍ഗീയ ശക്തികള്‍ മുതലെടുക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക