|    Oct 21 Sun, 2018 5:13 am
FLASH NEWS

ബാര്‍ അറ്റാച്ച്ഡ് സ്‌കൂളുകള്‍ തുറക്കുന്ന കാലം വിദൂരമല്ല: വി ഡി സതീശന്‍

Published : 12th September 2017 | Posted By: fsq

 

കണ്ണൂര്‍: ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ പോലെ നാളെ കേരളത്തിലുടനീളം ബാര്‍ അറ്റാച്ച്ഡ് സ്‌കൂളുകള്‍ തുറക്കുന്ന കാലം വിദൂരമല്ലെന്നും അതാണ് ഇടത് സര്‍ക്കാരിന്റെ മദ്യനയമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള സര്‍ക്കാരില്‍ നിലപാടില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയം മാറ്റുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മദ്യവര്‍ജനമെന്നു പറഞ്ഞ് നടന്നവര്‍ മദ്യവ്യാപനത്തിനായി ശ്രമിക്കുന്നത് വാഗ്ദാന ലംഘനമാണ്. മദ്യമുതലാളിമാരുടെ നിര്‍ദേശപ്രകാരമാണ് എക്‌സൈസ് വകുപ്പ് പുതിയ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്. പിണറായി വിജയന്റെ താല്‍പര്യത്തിനനുസരിച്ചാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യമുതലാളിമാര്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിന്റെ ഉപകാരസ്മരണയാണ് സംസ്ഥാനത്തെങ്ങും മദ്യഷാപ്പുകള്‍ തുറക്കാനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, പി രാമകൃഷ്ണന്‍, വി എ നാരായണന്‍, സുമ ബാലകൃഷ്ണന്‍, അഡ്വ. സജീവ് ജോസഫ്, പ്രഫ. എ ഡി മുസ്തഫ, റഷീദ് കവ്വായി, നൗഷാദ് വാഴവളപ്പില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss