|    Jul 28 Fri, 2017 2:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാര്‍ബോസ, മരിയോ ഇന്റര്‍മിലാനില്‍

Published : 30th August 2016 | Posted By: SMR

മിലാന്‍: പുതിയ സീസണില്‍ തിരിച്ചടി നേരിടുന്ന ഇന്റര്‍മിലാന്‍ രണ്ടു താരങ്ങളെക്കൂടി ടീമിലെത്തിച്ച് എതിരാളിക ള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒളിംപിക്‌സ് സ്വര്‍ണം നേടിയ ബ്രസീല്‍ ടീമംഗമായ ഗബ്രിയേല്‍ ബാര്‍ബോസ, പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ജാ വോ മരിയോ എന്നിവരുമായാണ് ഇന്റര്‍ കരാറിലെത്തയത്.
32.9 ദശലക്ഷം ഡോളര്‍ ബാര്‍ബോസക്കായും 50.3 ദശലക്ഷം ഡോളര്‍  മരിയോക്കായും ഇന്റര്‍ ഒഴുക്കി. പോര്‍ച്ചുഗീസ് താരത്തിന് ലഭിച്ച റെക്കോഡ് തുകയാണ് മരിയോക്കായി ഇന്റര്‍ നല്‍കിയത്.   താരത്തെ ടീമിന്റെ ഭാഗമാക്കാനായതില്‍ അതിയായ  സന്തോഷമുണ്ടെന്ന് ഇന്റര്‍ പ്രസിഡന്റ് എറിക് തോഹിര്‍ പ്രതികരിച്ചു.
കഴിഞ്ഞ യൂറോ കപ്പില്‍ കിരീടമണിഞ്ഞ  പോര്‍ച്ചുഗീസ്  ടീമിലംഗമായിരുന്നു മരിയോ. രാജ്യത്തിനു വേണ്ടി 18 തവണ ബൂട്ടണിഞ്ഞിട്ടുണ്ട് ഈ 23കാരന്‍.
ബ്രസീലിന്റെ മികച്ച താരങ്ങളിലൊരാളായ ഗബ്രിയേലിനെ യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി തുടങ്ങിയ വന്‍ ക്ലബുകളെ പിന്തള്ളിയാണ് ഇറ്റാലിയന്‍ ക്ലബ് സ്വന്തമാക്കിയത്.
കരിയരിലെ തന്റെ 155 മല്‍സരങ്ങളില്‍ നിന്നായി 57 ഗോളുകള്‍ നേടിയ താരമാണ് 19കാരനായ  ബാര്‍ബോസ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക