|    May 25 Thu, 2017 7:03 am
FLASH NEWS

ബാര്‍ബര്‍ഷോപ്പ് കത്തിനശിച്ചു

Published : 20th August 2016 | Posted By: SMR

വാണിമേല്‍: ഭൂമിവാതുക്കല്‍ ടൗണിലെ ബാര്‍ബര്‍ഷോപ്പ് കത്തിനശിച്ചു. അസ്‌ലം വധക്കേസിലെ അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് എടുക്കാന്‍ ഇടനിലക്കാരനായി നിന്ന സതീശന്റെ സഹോദരനായ വാണിമേല്‍ സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പാണ് പൂര്‍ണമായും കത്തി നശിച്ചത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. സമീപത്തെ ഹോട്ടല്‍  തുറക്കാനെത്തിയ തൊഴിലാളികളാണ് കട കത്തുന്നത് കണ്ടത്. ഇവര്‍  വളയം പോലിസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴോക്കും കട പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ആറ് കസേര, എസി, ടിവി എന്നിവയും കത്തി നശിച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വാണിമേലില്‍ ഉച്ചവരെ വ്യാപാരി വ്യവസായ സമിതിയുടെയും ഏകോപനസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ നടത്തി. അക്രമസംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ്സ് സന്നാഹം ശക്തമാക്കി. നാദാപുരം സിഐ ജോഷി ജോസ്, വളയം എസ്‌ഐ എം സി പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത അക്രമികള്‍ ഗ്ലാസ്സും മറ്റ് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം പെട്രോള്‍ ഒഴിച്ച് തീകൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day