|    May 30 Tue, 2017 12:47 am
FLASH NEWS

ബാര്‍കോഴ: മാണിയ്ക്ക് അനൂകൂലമായ റിപ്പോര്‍ട്ട് പുന:പരിശോധിച്ചേക്കും

Published : 1st July 2016 | Posted By: mi.ptk

km-mani

തിരുവന്തപുരം: ബാര്‍ക്കോഴ കേസില്‍ മാണിയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് പുന:പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് നിയമോപദേശം തേടി. ഈ മാസം തിരുവന്തപുരം വിജിലന്‍സ് കോടതി ബാര്‍ കോഴ കേസ് പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സിന്റെ പുതിയ നീക്കം. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി ശശീന്ദ്രനെ മാറ്റി നിര്‍ത്തിയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്വന്തം നിലയ്ക്ക് നിയമോപദേശം തേടിയത്.
രണ്ട് തവണ കെഎം മാണിയ്ക്ക് പണം നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ മൊഴിയടക്കം വിശദമായി പരിശോധിക്കാനാണ് ഡയറക്ടറുടെ നീക്കം. മാണിയുടെ സ്വത്ത് വിവരത്തെക്കുറിച്ചും മാണിയ്ക്ക് 50 ലക്ഷം രൂപ നല്‍കിയെന്ന ബാറുടമയുടെ മൊഴിയിലും കൂടുതല്‍ തെളിവ് ശേഖരിക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ തെളിവ് ശേഖരിക്കാതെ മാണിയെ കുറ്റവിമുക്തനാക്കി രണ്ടാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിഗമനം. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ബാര്‍ കോഴ വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ കേസിന്റെ ചുമതലയുണ്ടായിരുന്ന ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day