|    Jul 24 Mon, 2017 6:08 pm
FLASH NEWS
Home   >  News now   >  

ബാര്‍ കോഴ കേസ്: മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ്

Published : 12th July 2016 | Posted By: sdq

km-mani-pinarayi-vijayan-2തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.
കൂടുതല്‍ തെളിവുണ്ടെങ്കില്‍ മാത്രം തുടരന്വേഷണം നടത്തിയാല്‍ മതിയെന്നാണ് വിജിലന്‍സ് കോടതിയില്‍ നിലപാടെടുത്തത്. ഇപ്പോള്‍ അത്തരം തെളിവുകള്‍ ലഭ്യമല്ലെന്നും വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ വ്യക്തമാക്കി.
മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ എസ്പി ആര്‍ സുകേശന്റെ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഉറച്ചുനിന്നു.


അതേസമയം, മാണിക്കെതിരെ തുടരന്വേഷണം വേണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആര്‍ സുകേശന്റെ റിപ്പോര്‍ട്ട് തള്ളണമെന്നും അന്വേഷണം തുടരണമെന്നും വിഎസ് വ്യക്തമാക്കി.

കേസ് അടുത്ത മാസം എട്ടിലേക്ക് മാറ്റിവെച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക