|    Jan 23 Mon, 2017 8:08 am
FLASH NEWS

ബാര്‍കോഴ കേസ്; ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ്(എം) മുഖപത്രം

Published : 23rd July 2016 | Posted By: SMR

കോട്ടയം: ബാര്‍കോഴ കേസിനു പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസ്(എം) മുഖപത്രം. ഈ ലക്കം പുറത്തിറങ്ങിയ പ്രതിച്ഛായയിലാണ് ചെന്നിത്തലയുടെ പേരു പറയാതെ വിമര്‍ശനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി മറ്റൊരാള്‍ മുഖ്യമന്ത്രിയാവാന്‍ നടത്തിയ ്രശമങ്ങള്‍ക്ക് കെ എം മാണി കൂട്ടുനില്‍ക്കാത്തതാണ് ഗൂഢാലോചനയ്ക്കും കേസിനും ഇടയാക്കിയതെന്നാണ് ലേഖനത്തില്‍ പറയുന്നത്.
ബാര്‍കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. മാണിക്കെതിരേ ആരോപണം ഉയര്‍ന്ന സമയത്ത് ചെന്നിത്തല അമേരിക്കയിലായിരുന്നു. പിറ്റേന്നു തന്നെ കേരളത്തിലെത്തി ഒരു ചര്‍ച്ചയ്ക്കും പരിശോധനയ്ക്കും തയ്യാറാവാതെ ദ്രുതപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ചെന്നിത്തലയ്‌ക്കൊപ്പം അടൂര്‍ പ്രകാശിനും കെ ബാബുവിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. ചെന്നിത്തലയെയും കെ ബാബുവിനെയും അടൂര്‍ പ്രകാശിനെയും ഒന്നിപ്പിച്ചത് ചില അബ്കാരി താല്‍പര്യങ്ങള്‍ മൂലമാണ്. എന്നാല്‍, ആരോപണം ഉന്നയിച്ച ബിജു രമേശ് ഇവരുടെ ചട്ടുകമായി മാറുകയായിരുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ജി കാര്‍ത്തികേയന്റെ ചികില്‍സാര്‍ഥം രമേശ് ചെന്നിത്തല അമേരിക്കയിലായിരിക്കെയാണ് ബിജു രമേശ് കെ എം മാണിയെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിച്ചത്. ഇതിന്റെ തൊട്ടടുത്തദിവസം നെടുമ്പാശ്ശേരിയില്‍ എത്തിയ രമേശ് ചെന്നിത്തല ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നോണം കെ എം മാണിക്കെതിരേ ്രദുതപരിശോധനയ്ക്ക് ഉത്തരവിട്ടു. കണ്‍സ്യൂമര്‍ ഫെഡുമായും കശുവണ്ടി കോര്‍പറേഷനുമായും ബന്ധപ്പെട്ട് ഇതിനേക്കാള്‍ ഗുരുതരമായ പല ആരോപണങ്ങളും മറ്റ് ചിലര്‍ക്കെതിരേ ഉയര്‍ന്നപ്പോള്‍ മൗനം പാലിച്ചവരാണ് ഇതു ചെയ്തതെന്നാണ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്. അതേസമയം കെ എം മാണിയുടെ കാര്യത്തില്‍ കാണിച്ച താല്‍പര്യവും ഉല്‍സാഹവും ബിജു രമേശ് മറ്റ് മന്ത്രിമാര്‍ക്കെതിരേ കാട്ടിയിട്ടില്ല.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കെ എം മാണിയുടെ രാജികാര്യത്തില്‍ സ്വീകരിച്ച നിലപാടല്ല ബാബുവിന്റെ കാര്യത്തി ല്‍ കാട്ടിയത്. മുഖ്യമന്ത്രിയുടെ നടപടിയും അത്യന്തം സംശയകരമായിരുന്നുവെന്നും ലേഖനത്തി ല്‍ പറയുന്നു. കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. രാകേഷ് ഇടപ്പുര എഴുതിയ ലേഖനത്തിലാണ് ഈ ആരോപണങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക