ബാബു സഹജീവിസ്്നേഹത്തിന്റെ ഉദാത്ത മാതൃക: മന്ത്രി ജയലക്ഷ്മി
Published : 27th December 2015 | Posted By: SMR
കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമില്‍ മുങ്ങിമരിച്ച പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ അംബേദ്കര്‍ കോളനിയിലെ പട്ടികവര്‍ഗ യുവാവ് ബാബു സഹജീവി സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃകയാണെന്നു മന്ത്രി പി കെ ജയലക്ഷ്മി. ഡാമിലെ വെള്ളക്കെട്ടില്‍ വീണ പത്തായക്കോടന്‍ റഊഫിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബാബുവും മരണത്തിലേക്ക് ആഴ്ന്നുപോയത്. ഇരുവരുടെയും വീടുകള്‍ ഇന്നലെ മന്ത്രി ജയലക്ഷ്മി സന്ദര്‍ശിച്ചു. ബാബുവിന്റെ കുടുംബത്തിന് പട്ടികവര്‍ഗ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു ലക്ഷം രൂപ കൂടി അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ബാബുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മന്ത്രി ഇരുവരുടെയും വീടുകളിലെത്തിയത്. ഇതിനിടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ മരണാനന്തരം ബാബുവിന്റെ ധീരതയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ അതേ ധീരതയോടാണ് ബാബുവിന്റെ പ്രവൃത്തിയും സമൂഹം പ്രകീര്ത്തിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനവ മൈത്രിയുടെയും സ്നേഹത്തിന്റെയും സന്ദേശം ലോകത്തിന് സമ്മാനിച്ച് മരണത്തിലേക്ക് നീങ്ങിയ ബാബുവിന് ആദരമര്‍പ്പിച്ച് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.