|    Jan 20 Fri, 2017 11:48 pm
FLASH NEWS

ബാബു വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കും

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് കേസുകളുടെ മുഴുവന്‍ വശങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കും. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷമേ ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തൂ. വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചുള്ള പ്രാഥമികാഭിപ്രായം യുഡിഎഫ് യോഗത്തി ല്‍ പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടിയെ സംബന്ധിച്ച വിഷയം രാഷ്ട്രീയകാര്യ സമിതിയില്‍ പരിശോധിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. മദ്യനയം ഗുണം ചെയ്തില്ലെന്നു പറയുന്നത് അത് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണെന്ന് സുധീരന്‍ ആരോപിച്ചു. നയം അട്ടിമറിക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരവേലകള്‍. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ജനഹിതപരിശോധന മാത്രമാണ് പോംവഴി. തട്ടിക്കൂട്ടി എന്തെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.
തെരുവുനായ പ്രശ്‌നത്തില്‍ സുപ്രിംകോടതിയില്‍ സംസ്ഥാനത്തെ യഥാര്‍ഥ വസ്തുതകള്‍ ബോധിപ്പിക്കാതിരുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. അക്രമകാരികളായ നായ്ക്കളുടെ വിഹാരരംഗമായി കേരളം മാറി. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരുടെയും യാതൊരു വിവരവും സര്‍ക്കാര്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന മന്ത്രി കെ ടി ജലീലിന്റെ പ്രഖ്യാപനത്തെക്കുറിച്ചും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സൗമ്യ വധക്കേസില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ചയുണ്ടായി. വിഷയം വീണ്ടും സുപ്രിംകോടതിയുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക