|    Sep 21 Fri, 2018 9:01 pm
FLASH NEWS

ബാബു വധം: പ്രതി കുറ്റക്കാരന്‍

Published : 21st January 2017 | Posted By: fsq

 

കാസര്‍കോട്: മദ്യവില്‍പന ചോദ്യം ചെയ്ത വിരോധത്തില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തൃക്കരിപ്പൂര്‍ പൂച്ചോല്‍ ജങ്ഷഷനിലെ സ്‌റ്റേഷനറി കച്ചവടക്കാരന്‍ കടവന്‍ ബാബുവി(50)നെ കുത്തിക്കൊന്ന കേസിലാണ് കുറ്റക്കാരനാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തിയത്. പുച്ചോല്‍ ചൊവ്വേരിയിലെ എം പി ടി മുഹമ്മദ് ഫൈസലാ(37)ണ് പ്രതി. 2010 ഒക്ടോബര്‍ 27ന് രാത്രിയാണ് സംഭവം. മദ്യവില്‍പന ചോദ്യം ചെയ്തതിനു ബാബുവിനെ മുഹമ്മദ് ഫൈസല്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിമദ്ധ്യേ മരിച്ചു.സംഘര്‍ഷം നേരില്‍ക്കണ്ട് തടയാന്‍ ചെന്ന പി വി രതിഷി(34)ന്റെ പരാതിയിലാണ് ചന്തേര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 24ന് കോടതി വിധിപറയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss