|    Sep 22 Fri, 2017 6:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാബു ഭരദ്വാജിന്റെ സംസ്‌കാരം ഇന്ന്

Published : 1st April 2016 | Posted By: SMR

കോഴിക്കോട്: ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും.
ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 10ഓടെ വീട്ടിലേക്ക് കൊണ്ടുപോവും. കോഴിക്കോട് മലാപറമ്പിലെ സ്വവസതിയായ ഭൂമികയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. പിന്നീട് ഉച്ചയ്ക്കു രണ്ടോടെ മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോവും.
അമേരിക്കയില്‍ നിന്നും മകള്‍ ഗ്രീഷ്മ വരുന്നതിനായാണ് സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്. മരണവാര്‍ത്തയറിഞ്ഞതോടെ ബാബുവിന്റെ വസതിയായ ഭൂമികയിലേക്ക് സുഹൃത്തുക്കളുടേയും സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രഗല്ഭരുടേയും പ്രവാഹമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക