|    Jan 20 Fri, 2017 3:25 pm
FLASH NEWS

ബാബുവും ബിനാമികളും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്ന് വിജിലന്‍സ്‌

Published : 5th October 2016 | Posted By: SMR

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ കെ ബാബുവും അദ്ദേഹത്തിന്റെ ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന് വിജിലന്‍സിന് തെളിവ് ലഭിച്ചു. കെ ബാബുവിന്റെ ഫോണ്‍ വിളികളില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചിരിക്കുന്നത്. കെ ബാബുവിന്റെ ബിനാമികളെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി കേസെടുത്ത ബാബുറാം, മോഹനന്‍ എന്നിവര്‍ കെ ബാബുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ഫോണ്‍ വിശദാംശങ്ങളില്‍നിന്ന് വ്യക്തമായിരിക്കുന്നത്.
ഒരു വര്‍ഷത്തിനിടെ ബാബുവും ബാബുറാമും 150ലേറെ തവണ ബന്ധപ്പെട്ടിരുന്നുവെന്ന് വിജിലന്‍സ് അന്വേഷണസംഘം കണ്ടെത്തി. ബാബുറാമുമായും മോഹനനുമായും വ്യക്തിപരമായ അടുപ്പമില്ലെന്നാണ് വിജിലന്‍സ് റെയ്ഡ് നടന്നതിന് പിന്നാലെ ബാബു വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് ബാബുറാമുമായുള്ള പരിചയമെന്നും ബേക്കറി ശൃംഖലയുടെ ഉടമയായ മോഹനനുമായി അടുപ്പമില്ലെന്നും ബാബു വിശദീകരിച്ചിരുന്നു. ബാബുറാമിനെ വിജിലന്‍സ് ഇന്നലെ ചോദ്യംചെയ്തു. ഡിവൈഎസ്പി കെ ആര്‍ വേണുഗോപാലനാണ് കതൃക്കടവിലെ വിജിലന്‍സ് ഓഫിസില്‍ ബാബുറാമിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകള്‍ മുന്‍നിര്‍ത്തിയുള്ള പ്രാഥമിക ചോദ്യംചെയ്യലാണ് നടന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായ ചോദ്യംചെയ്യല്‍ ഘട്ടംഘട്ടമായി നടത്താനാണ് തീരുമാനം.
ഭൂമി ഇടപാടിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും ബാബുറാമിനോട് ആരാഞ്ഞു. കെ ബാബുവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ കാര്യങ്ങള്‍ ഇന്നലെ നടന്ന ചോദ്യംചെയ്യലില്‍ ആരാഞ്ഞില്ലെന്നാണ് സൂചന. തന്റെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബാബുറാം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ബാബുറാമില്‍നിന്ന് മൊഴിയെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക