|    Jan 17 Tue, 2017 3:33 am
FLASH NEWS

ബാബുവിന്റെ 10 വര്‍ഷത്തെ സ്വത്തുസമ്പാദനം അന്വേഷിക്കുന്നു

Published : 7th September 2016 | Posted By: SMR

കൊച്ചി/മൂവാറ്റുപുഴ: മുന്‍മന്ത്രി കെ ബാബുവിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ സ്വത്തുസമ്പാദനം അന്വേഷിക്കാന്‍ വിജിലന്‍സിന്റെ തീരുമാനം. ബാബു എംഎല്‍എയായിരിക്കുമ്പോഴും മന്ത്രിയായ കാലഘട്ടത്തിലും സമ്പാദിച്ച സ്വത്തുക്കള്‍ സംബന്ധിച്ചാണ് അന്വേഷിക്കുക.
ബാബുവിന്റെ ബിനാമിയെന്നു പറയുന്ന കുമ്പളം സ്വദേശി ബാബുറാം തൃപ്പൂണിത്തുറയിലും പരിസരങ്ങളിലും ആറേക്കറോളം കണ്ണായ ഭൂമി വാങ്ങിയെന്നു വിജിലന്‍സ് പറയുന്നു. മരട്, തൃപ്പൂണിത്തുറ, കരീലക്കുളങ്ങര, ഭരണിക്കാവ് എന്നിവിടങ്ങളിലായി 41 ഇടപാടുകളില്‍ ആറേക്കര്‍ 29 സെന്റ് ബാബുറാം വാങ്ങിയെന്നാണ് റെയ്ഡില്‍ വ്യക്തമായത്. ഇതില്‍ 27 എണ്ണം ബാബു മന്ത്രിയായിരുന്ന 2011-16 കാലയളവിലാണെന്നാണു വിവരം. മറ്റുള്ളവ അതിനുമുമ്പും. ഇതുസംബന്ധിച്ച വിവരങ്ങള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്നലെ അന്വേഷണസംഘം സമര്‍പ്പിച്ചു. കൂടാതെ ബാബുവിന്റെയും മക്കളുടെയും ബിനാമികളെന്നു പറയുന്നവരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും സ്വര്‍ണവും പണവും ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഇവ ട്രഷറിയില്‍ സൂക്ഷിക്കുന്നതിനായി മാറ്റി. തിങ്കളാഴ്ച തൊണ്ടിമുതലുകള്‍ ഹാജരാക്കിയെങ്കിലും വൈകിയെത്തിയതിനാല്‍ കോടതി ഇവ സ്വീകരിച്ചിരുന്നില്ല.
അതേസമയം, ബാബുവിന്റെ മകള്‍ ആതിരയുടെ പേരില്‍ തൊടുപുഴയിലെ ബാങ്കുകളിലുള്ള ബാങ്ക് ലോക്കര്‍ വിജിലന്‍സ് സംഘം പരിശോധിച്ചു.40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്ത് സീല്‍ ചെയ്ത ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് റിപോര്‍ട്ട് കെമാറി.
തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലും സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലുമായിരുന്നു പരിശോധന. ആതിരയുടെ പേരിലുള്ള അക്കൗണ്ടുകളും പരിശോധിച്ചു. വസ്തുസംബന്ധമായ രേഖകളൊന്നും ഇവിടെനിന്നു ലഭിച്ചില്ല. കഴിഞ്ഞദിവസം തൊടുപുഴയില്‍ ആതിരയുടെ ഭര്‍തൃവീടായ മാന്തളിരുംപാറ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വസ്തു ഇടപാട് സംബന്ധിച്ച രേഖകള്‍ ലഭിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക