|    Jan 19 Thu, 2017 2:21 pm
FLASH NEWS

ബാബുവിന്റെ സ്വത്ത് സമ്പാദന കേസ്‌വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് ഹരജി

Published : 20th September 2016 | Posted By: SMR

മൂവാറ്റുപുഴ: വീട്ടില്‍നിന്നു വിജിലന്‍സ് പിടിച്ചെടുത്ത പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോയല്‍ ബേക്കറി ഉടമ മോഹനന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി.
മുന്‍ മന്ത്രി കെ ബാബു വരവില്‍ കവിഞ്ഞ് സ്വത്ത് സാമ്പാദിച്ചുവെന്ന കേസില്‍ ബാബുവിന്റെയും ബാബുവിന്റെ ബിനാമികളെന്നാരോപിക്കുന്ന മോഹനന്റെയും ബാബുറാമിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മോഹനന്റെ വീട്ടില്‍ നിന്നു 6,67, 050 രൂപ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
എന്നാല്‍, ഈ പണം ബേക്കറിയിലെ തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാന്‍ സൂക്ഷിച്ചിരുന്നതാണെന്നും ഇതു തിരിച്ചു കിട്ടണമെന്നുമാണ് ആവശ്യം. കെ ബാബുവിനെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസില്‍ മൂന്നാംപ്രതിയാണ് മോഹനന്‍.
ഹരജി വിജിലന്‍സിന്റെ വാദം കേള്‍ക്കുന്നതിനായി ഈ മാസം 28ലേക്കു മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക