|    Dec 17 Sun, 2017 2:21 am
FLASH NEWS
Home   >  Kerala   >  

ബാബുവിന്റെ സ്വത്തുവിവരം അന്വേഷിച്ച് രജിസ്‌ട്രേഷന്‍ ഐ.ജിക്ക് വിജിലന്‍സിന്റെ കത്ത്

Published : 9th September 2016 | Posted By: G.A.G

KBABU

കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിജിലന്‍സ് രജിസ്‌ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി. ബാബുവിനും അദ്ദേഹത്തിന്റെ ബിനാമികള്‍ എന്നാരോപിക്കപ്പെടുന്നവരുടെയും സ്വത്ത് വിവരങ്ങളെക്കുറിച്ച് അറിയുവാനാണ് കത്തയച്ചി്ട്ടുള്ളത്. സംസ്ഥാനത്ത് എവിടെയൊക്കെ ഇവരുടെ പേരില്‍ ഭൂമിയുണ്ടെന്നാണ് ഇത്തരത്തില്‍ അന്വേഷിക്കുന്നത്.
കത്തില്‍ ബാബുവിന്റെയും , ഭാര്യ, മക്കള്‍, മരുമക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ പേര് വിവരങ്ങള്‍ എടുത്തു പറയുന്നുണ്ട്. വിജിലന്‍സ് നല്‍കിയ കത്തിലുണ്ട്. ഇതൊടൊപ്പം ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം, മോഹന്‍ എന്നിവരുടെ സ്വത്ത് വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.
ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടിക്കൊണ്ട് വിവിധ ബാങ്കുകള്‍ക്ക് വിജിലന്‍സ് കത്തയച്ചതായും റിപോര്‍ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss