|    Jan 19 Fri, 2018 11:03 pm
Home   >  Kerala   >  

ബാബുവിന്റെ ലോക്കര്‍: സിസിടിവി ദൃശ്യങ്ങള്‍ തേടി വിജിലന്‍സ്

Published : 19th September 2016 | Posted By: G.A.G

KBABU

കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകള്‍ കാലിയാക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുന്നു. വിജിലന്‍സ് റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുന്‍പ് കെ ബാബുവിന്റെയും ഭാര്യയുടെയും രണ്ടു ലോക്കറുകള്‍ കാലിയാക്കിയതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ഇക്കാര്യം പരിശോധിക്കുന്നതിനായി അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് വിജിലന്‍സ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. തൃപ്പൂണിത്തുറ എസ്ബിടി, എസ്ബിഐ ബാങ്കുകളിലുളള ലോക്കറുകള്‍ റെയ്ഡിന് മുന്‍പ് കാലിയാക്കിയതായാണ് അന്വേഷണസംഘം സംശയിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day