|    May 30 Tue, 2017 9:08 am
FLASH NEWS

ബാബുവിന്റെ ലോക്കര്‍ കാലിയാക്കുന്ന സിസടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചു

Published : 19th September 2016 | Posted By: mi.ptk

k-babu-02

കൊച്ചി: കെ ബാബുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. തൃപ്പൂണിത്തുറ എസ്ബിടി ബാങ്ക് ലോക്കറില്‍ നിന്ന് ബാബുവിന്റെ ഭാര്യ സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് വിജിലന്‍സിന് ലഭിച്ചത്. ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ കാലിയായിതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് വിജിലന്‍സ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് ബാബുവിന്റെ ഭാര്യ ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചത്. ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകള്‍ കാലിയായതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. വിജിലന്‍സ് റെയ്ഡ് നടക്കുന്നതിന് ഒരുമാസം മുന്‍പ് ലോക്കറുകള്‍ കാലിയാക്കിയതായാണ് വിജിലന്‍സിന്റെ സംശയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day