|    Jul 26 Wed, 2017 12:26 am
FLASH NEWS
Home   >  Kerala   >  

ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം

Published : 22nd June 2016 | Posted By: mi.ptk

k-babu-02

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍ ഉത്തരവ്. ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തോമസ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്  ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു.
കെ ബാബു മന്ത്രിയായിരുന്ന അഞ്ച് വര്‍ഷക്കാലയളവില്‍ നടന്ന ഭേദഗതികള്‍,ഉത്തരവുകള്‍,നയങ്ങള്‍ എന്നിവയാണ് അന്വേഷണപരിധിയില്‍പ്പെടുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക