|    May 26 Fri, 2017 8:45 pm
FLASH NEWS

ബാബുവിനെതിരായ കേസ്‌: പ്രമാണങ്ങള്‍ തിരികെ ആവശ്യപ്പെട്ട് ഹരജി

Published : 27th September 2016 | Posted By: SMR

മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ ബാബുവിനെതിരേയുള്ള വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിലെ മൂന്നാംപ്രതിയും ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് പറയുന്ന ബാബുറാം തന്റെ വീട്ടില്‍ നിന്നും സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത പ്രമാണങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി. ഹരജി ഫയലില്‍ സ്വീകരിച്ച ജഡ്ജി പി മാധവന്‍ കേസ് പരിഗണിക്കുന്നതിനായി അടുത്തമാസം 15ലേക്ക് മാറ്റി. 22 പ്രമാണങ്ങളാണ് കഴിഞ്ഞ മൂന്നിന് വിജിലന്‍സ് സംഘം ബാബുറാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട കരാര്‍, ആധാരം, പട്ടയം തുടങ്ങിയവ പിടിച്ചെടുത്തവയില്‍പ്പെടുന്നു. കെ ബാബുവിന്റെ മറ്റൊരു ബിനാമിയെന്നു പറയുന്ന റോയല്‍ ബേക്കറി ഉടമ മോഹനനും തന്റെ വീട്ടില്‍ നിന്നു  പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നേരത്തേ ഹരജി സമര്‍പ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day